നിയമങ്ങളും ചട്ടങ്ങളും

ആദ്യകാലത്ത് ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു മല്ലപ്പള്ളി. 1982-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതിന് ശേഷം, 1983 ജൂൺ 9-ലെ സർക്കാർ ഉത്തരവ് പ്രകാരം തിരുവല്ല താലൂക്കിലെ 8 വില്ലേജുകൾ വേർപെടുത്തി മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചു. ഈ താലൂക്ക് അതിർത്തികളെ കേന്ദ്രീകരിച്ചാണ് പ്രാദേശിക വികസനം ലക്ഷ്യമിട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിതമായത്.